Breaking News

സഹൃദയ എഞ്ചിനിയറിംഗ് കോളേജില്‍ എന്‍.എസ്.എസ്. ക്യാമ്പിന് തുടക്കമായി

KDA NSS Camp sahridhaya collegeകൊടകര: സഹൃദയ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി എന്‍.എസ്.എസ്. യൂണീറ്റ് നമ്പര്‍ 238 ന്റെ നേതൃത്വത്തില്‍ സപ്തദിന ക്യാമ്പിന് തുടക്കമായി. ഗാന്ധിജയന്തി ദിനത്തില്‍ സെന്റ് ആന്‍സ് പബ്ലിക്ക് സ്‌കൂളില്‍ സ്‌കൂള്‍ ഹാളില്‍ നടന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ലോകപഞ്ചഗുസ്തി ചാംപ്യന്‍ ജസ്റ്റിന്‍ ജോസ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുധ ജോര്‍ജ് വളവി അധ്യക്ഷയായി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി. എല്‍സി, ആളൂര്‍ നാലാം വാര്‍ഡ് മെമ്പര്‍ റോയ് ജെ. കളത്തിങ്കല്‍, കൊടകര ബ്ലോക്ക് മെമ്പര്‍ ബബീഷ്, പ്രോഗ്രാം ഓഫീസര്‍ വീനസ് പോള്‍, ക്യാമ്പ് ലീഡര്‍ ഗൗതം എന്നിവര്‍ സംസാരിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള പ്രദേശ നിവാസികളെ കണ്ടെത്തുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച ക്യാമ്പ് ഏഴിന് സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!