കോടാലി : സാമൂഹ്യ സന്നദ്ധ സംഘടനയായ ഫാസ് പാഡി ആഭിമുഖ്യത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കോടാലി അങ്ങാടി വൃത്തിയാകുന്ന ക്ലീന്‍ കോടാലി പ്രൊജക്റ്റിന് തുടക്കമായി. വെള്ളികുളങ്ങര പോലീസ് എസ് ഐ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫാസ് പാഡി പ്രസിഡന്റ് കാസിം വി.കെ. അധ്യക്ഷനായി. ക്ലീന്‍ കോടാലിയുടെ ഭാഗമായി കോടാലി അങ്ങാടി വൃത്തിയാക്കി.
അടുത്ത ഗാന്ധി ജയന്തി ദിനംവരെ പരിസര ശുചീകരണത്തില്‍ ജനങ്ങളെ ബോധാവല്ക്കരിക്കുന്ന പരിപാടികള്‍ സംഘടന നടത്തും. ഫാസ് പാഡിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ‘ ഓരോ വീടുകളിലും എത്തിക്കും. മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് രജ്ഞിമോന് ടി.ജി. ഗാന്ധി ഗ്രന്ഥത്തിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.