Breaking News

പൂതികുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ തിരുഉത്സവം 2013 അതിഗംബീരമായി ആഘോഷിച്ചു.

vellappady putikulangara templeവെല്ലപ്പാടി പൂതികുളങ്ങര ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ തിരുഉത്സവം 2013 അതിഗംബീരമായി ആഘോഷിച്ചു. 2013 മാർച്ച്‌ 31 നു കൊടികയറി ഏപ്രിൽ 5 നു ആറാട്ടോട് കൂടെ സമാപിച്ചു. രാധേയം നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്തസന്ധ്യ അതിമനോഹരം ആയിരുന്നു. പിന്നെ ഐഡിയ സ്റ്റാർ സിംഗർ ഫെയിം സന്നിധാനന്ദൻ നയിച്ച ഗാനമേളയും വിവിധ കലാപരിപാടികളും കൊണ്ട് സംഭന്നം ആയിരുന്നു ഈ വർഷത്തെ ഉത്സവം.
അഞ്ചാം ദിവസം വാദ്യ കലാകാരന്മാരുടെ ദിവസം ആയിരുന്നു. പെരുവനം സതീശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരി മേളം അരങ്ങേറി.. അതിനെ തുടർന്ന് കാഴ്ച ശീവേലി, പഞ്ചവാദ്യം, ദീപാരാധന, തായമ്പക, പാണ്ടിമേളം എന്നിവ കണ്ടാസ്വദിക്കാൻ നൂറുകണക്കിന് ഭക്തർ എത്തിയിരുന്നു..

Photo : Kannan Nair Akhil

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!