കൊടകര : കേരളത്തില്‍ അന്ധവിശ്വാസ-ദുരാചാര നിര്‍മ്മാര്‍ജ്ജന ബില്‍ നിയമമാക്കി നടപ്പിലാക്കുക, അന്ധവിശ്വാസപ്രചാരണം കുറ്റകരമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള യുക്തിവാദി സംഘം ഒക്‌ടോബര്‍ 16 മുതല്‍ 30 വരെ നടത്തുന്ന അന്ധവിശ്വാസ നിര്‍മാര്‍ജ്ജന ജാഥയുടെ താലൂക്ക്തല സ്വീകരണം കൊടകരയില്‍ വച്ച് 23 ന് നടക്കും.
ഇതോടനുബന്ധിച്ച് കൂടിയ സ്വാഗതസംഘരൂപീകരണയോഗം വലൂപറമ്പില്‍ പത്മനാഭന്റെ അദ്ധ്യക്ഷതയില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി ഉദ്ഘാടനം ചെയ്തു. കെ.വൈ.എസ്. സംസ്ഥാന സെക്രട്ടറി ടി.കെ. ശക്തീധരന്‍, കെ.വൈ.എസ്. തൃശൂര്‍ ജില്ല ജോയിന്റ് സെക്രട്ടറി സി. വേലായുധന്‍, സജ്ജന്‍ കാക്കനാട്, സുധാകരന്‍ കെ.എസ്. എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി വി.എസ്. ജോഷി, കണ്‍വീനറായി എ.ജി. ബിനോജ്, ട്രഷററായി സുധാകരന്‍ കെ.എസ്. എന്നിവരെ തെരഞ്ഞെടുത്തു.