കോടാലി:കേരള സിറ്റിസണ്‍ ഫോറത്തിന്റെ ഈ വര്‍ഷത്തെ ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി സ്‌കൂളിനുള്ള പുരസ്‌കാരം കോടാലി ഗവ. എല്‍.പി.സ്‌കൂളിന് ലഭിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജില്‍് നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക പി.സി.ചന്ദ്രിക, വാര്‍ഡ് മെമ്പര്‍ എ.കെ.പുഷ്പാകരന്‍, പി.ടി.എ. പ്രസിഡന്റ് എം.എന്‍.സുധി, പി.ടി.എ. ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു. ട്രോഫി മാര്‍ ജെയിംസ് പഴയാറ്റിലും പ്രശസ്തിപത്രം തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ.യും സമ്മാനിച്ചു. സിറ്റിസണ്‍ ഫോറം പ്രസിഡന്റ് ഷാഹുല്‍ഹമീദ് അധ്യക്ഷനായിരുന്നു.