Breaking News

ഈശ്വരമംഗലം പൂരം വെള്ളിയാഴ്ച

കഴിഞ്ഞ വര്‍ഷം നടന്ന  ഈശ്വരമംഗലം പൂരത്തില്‍ നിന്നും
കഴിഞ്ഞ വര്‍ഷം നടന്ന ഈശ്വരമംഗലം പൂരത്തില്‍ നിന്നും

കൊടകര: പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രമഹോത്സവം വെള്ളിയാഴ്ച ആഘോഷിക്കും.രാവിലെ 5 ന് അഭിഷേകം, 5.30 ന് ഗണപതിഹോമം, 6 ന് ഉഷപൂജ, 6.30 ന് നവകം, 8 ന് ശ്രീഭൂതബലി, 9 ന് ശിവേലി, ഉച്ചതിരിഞ്ഞ് 2.30 ന് കാഴ്ചശിവേലി, പഞ്ചവാദ്യം,4.30 ന് മേളം, വൈകീട്ട് 6.30 ന് ദീപാരാധന, 9 ന് വിളക്കെഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികള്‍.ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും മേളത്തിന് കൊടകര ഉണ്ണിയും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!