
കൊടകര : പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ കിഡ്‌സ് ഡേ – നൂപുരം 2014 – 15 പ്രശസ്ത സിനിമാതാരം മാളവിക നായര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി അദ്ധ്യക്ഷന്‍ ടി.എം. കൃഷ്ണന്‍കുട്ടി ദീപപ്രജ്വാലനം നിര്‍വഹിച്ച വേദിയില്‍ വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പി. മുരളി അദ്ധ്യക്ഷനായിരുന്നു.
ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവന്‍, പ്രിന്‍സിപ്പാള്‍ ഷീജാ ബാബു, മാതൃസമിതി അദ്ധ്യക്ഷ സുമാഷാജി, ക്ഷേമസമിതി അദ്ധ്യക്ഷന്‍ കെ.ജി. ബാബു എന്നിവര്‍ പങ്കെടുത്തു. വിദ്യാലയസമിതി സെക്രട്ടറി തിലകന്‍ അയ്യഞ്ചിറ സ്മൃതി ഫലകം നല്‍കി വിശിഷ്ടാതിഥിയെ സ്വീകരിച്ചാദരിച്ചു. ശിശുവാടിക സമിതി അദ്ധ്യക്ഷ വിബിതാ സജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കൊച്ചുവിദ്യാര്‍ത്ഥികള്‍ സ്വാഗതമര്‍പ്പിച്ച വേദിയില്‍ സ്വാതികൃഷ്ണ, വിസ്മയ ആര്‍ച്ച എന്നിവര്‍ പ്രാര്‍ത്ഥനയാലപിച്ചപ്പോള്‍ കുമാരി ദിവ്യാജ്യോതി കൃതഞ്ജത രേഖപ്പെടുത്തി.