Breaking News

പാക് ഭീകരാക്രമണത്തില്‍ ഇരയായവരെ അനുസ്മരിച്ചു.

kanakamalaകനകമല :  പാക്ഭീകരരുടെ ക്രൂരതയ്ക്ക് ഇരകളായ 132 വിദ്യാര്‍ത്ഥികളുടെയും 16 അദ്ധ്യാപകരുടെയും പാവനസ്മരണയ്ക്ക് മുന്‍പില്‍ മെഴുകുതിരികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രണാമം അര്‍പ്പിച്ചു. കനകമല മാര്‍തോമ കുരിശുമുടിയിലെ മതബോധന വിദ്യാര്‍ത്ഥികളും വികാരി ഫാ. ജോണ്‍ കവലക്കാട്ടിന്റെ നേതൃത്വത്തില്‍ പാക് ഭീകരരുടെ വെടിയേറ്റ് മരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സ്മരണയ്ക്കുമുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ശേഷം മതബോധന വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!