Breaking News

”ചുറ്റിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവബോധമുള്ളവരാകണം വിദ്യാര്‍ത്ഥികള്‍” സി.എന്‍.ജയദേവന്‍ എം.പി.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികം സി.എന്‍. ജയദേവന്‍ എം.പി.  ഉദ്ഘാടനം  ചെയ്യുന്നു.
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികം സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പഠനകാലത്തില്‍ ചുറ്റുപാടുമുള്ള കാര്യങ്ങള്‍ അറിയുന്നവരാകണം വിദ്യാര്‍ത്ഥികളെന്ന് സി.എന്‍. ജയദേവന്‍ എം.പി. പറഞ്ഞു. ലോകമെന്താണെന്നറിയുന്നത് പാഠപുസ്തകങ്ങളിലൂടെയല്ലെന്നും, മെഡിസിന്‍ – എഞ്ചിനീയറിംഗ് മുതലായ പരമ്പരാഗത മേഖലകള്‍ക്കുപകരം, പുത്തന്‍ തൊഴില്‍ രംഗങ്ങള്‍ കണ്ടെത്തിപിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍, മാനേജര്‍ ലീല അന്തര്‍ജ്ജനം, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. സന്തോഷ്, മോളി ജേക്കബ്ബ്, പ്രിന്‍സിപ്പാള്‍ ബി. സജീവ്, എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി,  ബി.ബിജു, എ.എന്‍. വാസുദേവന്‍, കുമാരി ജി.എസ്. ഹീര എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപിക എം. സുനന്ദ മറുപടി പ്രസംഗം നടത്തി.

ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് ഉദ്ഘാടനവും, കുറുമൊഴി മാസിക, സുനന്ദ ടീച്ചറെക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നിവയുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!