Breaking News

കനകമല തീര്‍ത്ഥാടനത്തിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു.

kanakamalaകൊടകര: 76-ാമത് കനകമല മാര്‍തോമാ കുരിശുമുടി തീര്‍ത്ഥാടനത്തിന്റെ സ്വാഗതസംഘം ഓഫീസ് ചാലക്കുടി എം.എല്‍.എ. ശ്രീ. ബി.ഡി. ദേവസ്സി അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ തീര്‍ത്ഥാടനകേന്ദ്രം വികാരി ഫാ. ജോണ്‍ കവലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

അസി. വികാരി ഫാ. ജിജോ പുതുശേരി, കൈക്കാരന്‍ ആന്റണി ചക്കാലയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍ ഡേവിസ് പന്തല്ലൂക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കനകമല കുരിശുമുടി തീര്‍ത്ഥാടനം മതമൈത്രിയുടെ പ്രതീകമാണന്നും നാനാജാതി മതസ്ഥര്‍ക്ക് കുരിശുമുടി സന്ദര്‍ശിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും എം.എല്‍.എ. അറിയിച്ചു. ഫെബ്രുവരി 15 ന് തുടങ്ങുന്ന തീര്‍ത്ഥാടനം ഏപ്രില്‍ 12 വരെ നീണ്ടുനില്‍ക്കും. തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിവരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!