കൊടകര : 76 -ാമത് കനകമല തീര്‍ത്ഥാനടത്തിന് ഒരുക്കമായി ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സിയുടെ അദ്ധ്യക്ഷതയില്‍ വിപുലമായി ഒരുക്കങ്ങള്‍ ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തിയ യോഗത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. ജോസ് ഇരിമ്പന്‍ മുഖ്യപ്രഭാഷണം നടത്തി.
തീര്ത്ഥാടനനാളുകളില് തീര്‍ത്ഥാടനത്തിനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തില്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട് സ്വാഗതം ആശംസിച്ചു. ചാലക്കുടി ഡി.വൈ.എസ്.പി. ടോണി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി, കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ്, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, ഫോറസ്റ്റ് ഓഫീസര്‍ എന്‍.ജെ. ജയന്, കോടശ്ശേരി വില്ലേജ് ഓഫീസര്‍ റ്റി.ടി. റോയ്, കൊടകര സി.ഐ. സി. സുന്ദരന്‍, കൊടകര എസ്.ഐ. കെ.കെ. ഷണ്മുഖന്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ തീര്‍ത്ഥാടനം ശക്തിപ്പെടുത്തുവാനും സുഗമമായി നടത്തുവാനും ആവശ്യമായ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്കി.
ഫാ. ജിജോ പുതുശ്ശേരി, ഫാ. ജോയ് കൊഴുക്കട്ട, തീര്‍ത്ഥാടനം ജനറല്‍ കണ്‍വീനര്‍ ഡേവീസ് പന്തല്ലൂക്കാരന്‍, മറ്റു കണ്‍വീനര്‍മാര്‍, കൈക്കാരന്മാര് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.