Breaking News

കുറുമൊഴി – കുട്ടികളുടെ പത്രം പ്രകാശനം ചെയ്തു

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്റര്‍ കുറുമൊഴി പത്രം പ്രകാശനം ചെയ്യുന്നു.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്റര്‍ കുറുമൊഴി പത്രം പ്രകാശനം ചെയ്യുന്നു.

കൊടകര : ആനന്ദപുരം ശ്രീകൃഷ്ണസ്‌കൂള്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന കുറുമൊഴി എന്ന കുട്ടികളുടെ പത്രത്തിന്റെ പുതിയ ലക്കം പ്രകാശനം ചെയ്തു. മാറിയ പാഠ്യപദ്ധതിക്കനുസരിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി, കുട്ടികള്‍ക്ക് പത്രവാര്‍ത്തകള്‍ തയ്യാറാക്കുന്നതിനുള്ള പ്രാഥമിക പരിചയം ലഭിക്കുന്നതിനായാണ് സ്‌കൂളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ പത്രം പ്രസിദ്ധീകരിച്ചുവരുന്നത്.

സഹപാഠികളുടെ നേട്ടങ്ങളും, വിദ്യാലയത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളും, ചുറ്റുവട്ടത്തുണ്ടായ പ്രധാനസംഭവങ്ങളും കുട്ടികള്‍ വാര്‍ത്തകളാക്കി കുറുമൊഴിയിലൂടെ പ്രസിദ്ധീകരിച്ചുവരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാഘവന്‍ മാസ്റ്റര്‍ പത്രം കുട്ടികള്‍ക്ക് കൈമാറികൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ്, ഹെഡ്മിസ്ട്രസ് എം. സുനന്ദ, പ്രിന്‍സിപ്പാള്‍ ബി. സജീവ്, മാനേജര്‍ ലീല അന്തര്‍ജ്ജനം, സ്റ്റാഫ് സെക്രട്ടറി ബി. ബിജു, ഗ്രന്ഥശാല സെക്രട്ടറി കെ.ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!