Breaking News

കനകമല തീര്‍ത്ഥാടനത്തിന് കുരുശുമുടിയില്‍ കൊടികയറി

Kanakamala Kodikayattam 2കൊടകര : 76 -ാം മത് കനകമല മാര്‍ തോമ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഒരുക്കമായി ധ്യാനഗുരു ജോസ് മുണ്ടാടന്‍ കപ്പൂച്ചിന്റെ നേതൃത്വത്തില്‍ 4 ദിവസം ഒരുക്കധ്യാനം നടത്തി. കനകമല വികാരി ഫാ.ജോണ്‍ കവലക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിജോ പുതുശ്ശേരി, ഫാ. ജോയ് കൊഴുക്കട്ട എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ 500 കുടുംബങ്ങള്‍ ആശീര്‍വദിച്ചു.

കുരിശുമുടിയില്‍ 3 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തി, കുരിശുമുടി തീര്‍ത്ഥാടനത്തിന്റെ ആത്മീയ ഒരുക്കങ്ങള്‍ക്ക് ശേഷം വികാരി ഫാ.ജോണ്‍ കവലക്കാട്ട് നോമ്പുകാല തീര്‍ത്ഥാടനത്തിന്റെ കൊടി ഉയര്‍ത്തി.

പരിപാടികള്‍ക്ക് തീര്‍ത്ഥാടനം ജനറല്‍ കണ്‍വീനര്‍ ഡേവീസ് പന്തല്ലൂക്കാരന്‍, കൈക്കാരന്മാരായ ആന്റണി ചക്കാലക്കല്‍, ജോണി ചാതേലി, ആന്റു കുറ്റിക്കാടന്‍, മറ്റു കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫെബ്രുവരി 15 ന് ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന് മുന്നോടിയായി മാര്‍ തോമ ദീപം 11 ന് മൈലാപൂരിലെ മാര്‍ തോമാശ്ലീഹായുടെ കബറിടത്തിങ്കലേക്ക് യാത്രയാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!