Breaking News

മഴവില്ലഴ്കില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയാണ് നമ്മുടെ ഷിനോയ്

Shinoy1കൊടകര : മഴവില്ലിന്റെ ഏഴഴകും ചാലിച്ച പ്രകൃതിയുടെ സൗന്ദര്യം മൊബൈല്‍  കാമറയില്‍ ഓരോ ക്ലിക്കിലും പകര്‍ത്തുംമ്പോഴും അതിശയിപ്പിക്കുന്ന സൗന്ദര്യം  ഈ ഭൂമിയിലെ ഓരോ മണല്‍തരിക്കുമുണ്ടെന്ന് മഴവില്ല് ഫോട്ടോഗ്രഫി എന്ന ഫേയ്‌സ്ബുക്ക് അക്കൌണ്ട് വഴി ഇന്നും പ്രിയപ്പെട്ട കൂട്ടുക്കാര്‍ക്ക് കാണിച്ചു കൊടുക്കുകയാണ്. കൊടകര കവുംതറ സ്വദേശിയാണ് ഷിനോയ്.
ഈ കൊച്ചു മിടുക്കന്‍ മൊബൈലില്‍  പകര്‍ത്തുന്ന എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാണ്.

Shinoyഓരോ ഫോട്ടോയും അതിന്റെ തനിമ നഷ്ടപ്പെടാതെ തന്റെ കണ്ണുകളിലൂടെ കൂട്ടുക്കാരിലേക്ക്! എത്തിക്കുവാന്‍ വളരെയധികം പരിശ്രമിക്കുക എന്നത് ഷിനോയുടെ  പ്രത്യേകതയാണ്. തന്റെ ആത്മാര്‍ത്തമായ പരിശ്രമങ്ങള്‍ക്ക്! കിട്ടിയ അംഗീകാരം ആണ് നിലാമഴ എന്ന കലാസാഹിത്യ ഫേയ്‌സ്ബുക്ക് ഗ്രൂപ്പ് നടത്തിയ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരത്തിന്റെ 1st പ്രൈസ്. ഇനിയും നല്ല ചിത്രങ്ങളിലൂടെ മഴവില്ലിന്റെ ഏഴഴകും പകര്‍ത്തിയെടുക്കാന്‍ ഷിനോയിക്ക്  കഴിയട്ടെയെന്ന് ആശംസിക്കുന്നു.
ഫേസ് ബുക്ക്‌ : മഴവില്ല് ഫോട്ടോഗ്രഫി
റിപ്പോര്‍ട്ട് : ശ്രീകാന്ത്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!