കൊടകര : ഓട്ടോ ആന്റ് ഡ്രൈവേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. കൊടകര പഞ്ചായത്ത് സമ്മേളനം നടത്തി. ഡ്രൈവേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു. ഏരിയ സെക്രട്ടറി പി.പി. ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് ഓട്ടോകള്‍ക്ക് നല്‍കിയ പേട്ട നമ്പര്‍ സംവിധാനം പലരും ദുരുപയോഗം ചെയ്യുന്നതായി കണ്ടുവരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് ആവശ്യമായ നടപടി എടുക്കണമെന്ന് സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു.
പി.ആര്‍. പ്രസാദന്‍ അദ്ധ്യക്ഷനായി. കെ.വി. നൈജോ, ടി.കെ. പത്മനാഭന്‍, അജയന്‍ കെ.എ., കെ.ആര്‍.സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.കെ. പത്മനാഭന്‍ (പ്രസിഡന്റ്), കെ.വി. നൈജോ (സെക്രട്ടറി), ഷിബു കൊടിയന്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.