Breaking News

കാഴ്ച ഫിലിം സൊസൈറ്റിയുടെ വാര്‍ഷികവും ഹ്രസ്വചിത്രം ബാലന്‍സിന്റെ പ്രദര്‍ശനവും നടന്നു.

kazchaകൊടകര : കാഴ്ച ഫിലിം സൊസൈറ്റി & തിയ്യറ്റര്‍ ഗ്രൂപ്പും കോടാലി മര്‍ച്ചന്റ്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച സാംസ്‌കാരിക സമന്വയം-2015 തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ.സാജന്‍ ഉദ്ഘാടനം ചെയ്തു.  ചലച്ചിത്ര സംവിധായകന്‍ സുന്ദര്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.  ചലച്ചിത്രതാരം സുനില്‍ സുഖദ മുഖ്യാതിഥിയായിരുന്നു.

കാഴ്ച ഫിലിം സൊസൈറ്റി നിര്‍മ്മിച്ച ബാലന്‍സ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.  ചലച്ചിത്രനിരൂപകന്‍ ഐ.ഷണ്മുഖദാസ് അവലോകനപ്രസംഗം നടത്തി.  ഫോട്ടോഗ്രാഫിയില്‍ കേന്ദ്രഫെലോഷിപ്പ് നേടിയ ഉണ്ണികൃഷ്ണന്‍ പുളിക്കലിനെ ചടങ്ങില്‍ ആദരിച്ചു.  ബെന്നി തൊണ്ടുങ്ങല്‍, എ.കെ.പുഷ്പാകരന്‍, പി.ജി.രഞ്ജിമോന്‍, വി.കെ.കാസിം, റഷീദ് ഏറത്ത്, പ്രവീണ്‍ എം.കുമാര്‍, കെ.കൃഷ്ണന്‍കുട്ടി, ഉമേഷ്ബാബു, സുരേഷ് പി.അരിക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹ്രസ്വചിത്രത്തെക്കുറിച്ചുള്ള കാണികളുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സംവിധായകന്‍ കൂടിയായ ബിന്‍സാദ് മറുപടി പറഞ്ഞു.  തുടര്‍ന്ന് പ്രശസ്ത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!