Breaking News

ചെറുവത്തൂര്‍ച്ചിറയുടെ പുനരുദ്ധാരണത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു.

ചെറുവത്തൂര്‍ച്ചിറയുടെ പുനരുദ്ധാരണപ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.
ചെറുവത്തൂര്‍ച്ചിറയുടെ പുനരുദ്ധാരണപ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിക്കുന്നു.

കൊടകര : ചെറുവത്തൂര്‍ച്ചിറയുടെ പുനരുദ്ധാരണപ്രവര്‍ത്തിയുടെ നിര്‍മ്മാണോദ്ഘാടനം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. 1,25,60 ലക്ഷം രൂപയാണ് അടങ്ങല്‍ തുക.

ആഴം വര്‍ധിപ്പിക്കാനും, വശങ്ങളില്‍ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാനുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരള ലാന്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്. ജില്ല പഞ്ചായത്തംഗം അജിത രാധാകൃഷ്ണന്‍, ബ്ലോക്ക് മെമ്പര്‍ സി.എം. ബബീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ബി. സത്യന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍. സോമന്‍, അമ്പിളി സോമന്‍, സജിത ജോയ്, വാര്‍ഡ് മെമ്പര്‍ സി.എം. വേലായുധന്‍, പി.എം. കൃഷ്ണന്‍കുട്ടി, കെ.എല്‍.ഡി.സി. പ്രോജക്ട് എഞ്ചിനീയര്‍ കെ.ആര്‍. ചന്ദ്രന്‍, കൃഷി ഓഫീസര്‍ വി. ധന്യ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!