Breaking News

ചീക്കാമുണ്ടിക്ഷേത്രത്തില്‍ തിരുവുത്സവം

കൊടകര:തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവുത്സവത്തിന് 22 ന് വൈകീട്ട് 7 ന് കൊടിയേറും.ഡോ.ടി.എസ് വിജയന്‍ തന്ത്രി കൊടിയേറ്റത്തിന് കാര്‍മികത്വം വഹിക്കും.അന്നേദിവസം രാവിലെ ക്ഷേത്രത്തില്‍ പുതുതായിനിര്‍മിച്ച വലിയ നടപ്പുരയുടെ സമര്‍പ്പണം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ നിര്‍വഹിക്കും.

23 ന് വൈകീട്ട് 7 ന് ഓട്ടന്‍തുള്ളല്‍, 24 ന് രാവിലെ 10 ന് പൊങ്കാല, 25 ന് സര്‍പ്പബലി, 26 ന് ഉത്സവബലി, 27 ന് പള്ളിവേട്ട, 28 ന് ആറാട്ട് എന്നിവയുണ്ടാകും.പള്ളിവേട്ട ദിവസം മേളത്തിന് ചേന്ദമംഗലം ഉണ്ണികൃഷ്ണന്‍മാരാര്‍ നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!