Breaking News

ഷട്ടില്‍ കളിക്കിടെ കിണറ്റില്‍ വീണ കുട്ടിക്ക് അയല്‍വാസി രക്ഷകനായി.

കിണറ്റില്‍  വീണ കുട്ടിയെ രക്ഷിച്ച ജിനേഷ് കിണറിനരികെ
കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച ജിനേഷ് കിണറിനരികെ

കൊടകര: കോയമ്പത്തൂര്‍ സ്വദേശി ചിയ്യാരത്ത് ദുരൈയുടെ മകന്‍ പതിന്നാല് വയസ്സുള്ള ആകാശ് അമ്മ ഇത്തുപ്പാടം കാവില്‍ സന്ധ്യയുടെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചര മണി സമയത്ത് പറമ്പില്‍ ഷട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി ആള്‍മറയില്ലാത്ത കിണറില്‍ വീണു.

കുട്ടി കിണറ്റില്‍ വീണത് കണ്ട അയല്‍ക്കാരി മുതുപറമ്പില്‍ ജിനേഷിന്റെ ഭാര്യ സിന്ധു കരഞ്ഞ് ബഹളം വച്ചു. ഇത് കേട്ട് അടുത്ത് റോഡില്‍ നിന്നിരുന്ന ജിനേഷ് ഓടി വന്ന് കിണറിലേക്ക് ചാടി കുട്ടിയെ മുങ്ങി പോകാതെ താങ്ങി പിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കയറില്‍ ഏണി കെട്ടിയിറക്കി രണ്ടു പേരേയും കരക്ക് കയറ്റി.വീഴ്ചയില്‍ കിണറിന്റെ തിണ്ടിലിടിച്ച് പരിക്ക് പറ്റിയ കുട്ടിയെ കൊടകര ശാന്തി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു. ജിനേഷിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. മെയ്‌സന്‍ പണിക്കാരനാണ് ജിനേഷ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!