കോടാലി : കോടാലി എസ്.എന്‍. കള്‍ച്ചറല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികവും അവാര്‍ഡ് ദാനവും കോടാലി ധര്‍മ്മശാസ്ത ഹാളില്‍ ബഹു. എം.പി. സി.എന്‍.ജയദേവന് ഉദ്ഘാടനം ചെയ്തു. റാങ്ക് ജേതാവ് സുമയാ ജഹറാ, യുവകവി സുഭാഷ് മൂന്നുമുറി, എസ്.എസ്.എല്‍.സി. ഫുള്‍ എ പ്ലസ് നേടിവര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ട്രസ്റ്റ് ചെയര്മാന് കെ.യു.സുരേന്ദ്രന് അധ്യക്ഷനായിരുന്നു. അവാര്‍ഡ്ദാനം എം.എല്‍.എ. സി.രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. എസ്.എന്‍.ഡി.പി. കൊടകര യൂണിയന് പ്രസിഡന്റ് സുന്ദര്‍ മൂത്തമ്പാടന്‍ മുഖ്യാതിഥിയായിരുന്നു. ഒ.എസ്. സതീഷ് മുഖ്യപ്രഭാഷണം നടത്തി. കെ.വേണുഗോപാല്‍, ടി.എം.ചന്ദ്രന്, സി.യു.പ്രിയന്, ശ്രീധരന് കളരിക്കല്‍, ബെന്നി തൊണ്ടുങ്ങല്‍, ഉമ്മുകുല്‍സു അസീസ്, എ.കെ.പുഷ്പാകരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ട്രസ്റ്റ് സെക്രട്ടറി സുനില്‍കുമാര്‍ സി.സി. സ്വാഗതവും സത്യന് പള്ളാടന്‍ നന്ദിയും പ്രകാശിപ്പിച്ചു.