വെള്ളിക്കുളങ്ങര : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളിക്കുളങ്ങര യൂണിറ്റ് 34-ാമത് വാര്‍ഷിക തെരഞ്ഞെടുപ്പ് പൊതുയോഗം വ്യാപാരഭവന്‍ ഹാളില്‍ ബുധനാഴ്ച ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുള്‍ഹമീദ് ഉദ്ഘാടനം നിര്‍വ്വഹിക്കും. യൂണിറ്റ് പ്രസിഡന്റ് ഇ.പി.സുധാകരന്‍ അധ്യക്ഷനാകും. എസ്.എസ്.എല്‍.സിക്ക് 100 ശതമാനം കരസ്ഥമാക്കിയ വെള്ളിക്കുളങ്ങര പഞ്ചായത്തിലെ സ്‌കൂളുകളെ ജില്ലാ സെക്രട്ടറി എന്‍.ആര്‍.വിനോദ്കുമാര്‍ മെമന്റോ നല്‍കി ആദരിക്കും. എസ്.എസ്.എല്‍.സി. എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ജോ.സെക്രട്ടറി എം.ജെ.സെബാസ്റ്റ്യന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
വനിതാവിംഗ് ജില്ലാ ട്രഷറര്‍ ഫൗസിയ ഷാജഹാന്‍, കുറ്റിച്ചിറ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഉണ്ണി പ്ലാശേരി, എം.എ.ബീരാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. യൂണിറ്റ് സെക്രട്ടറി റഷീദ് ഏറത്ത് റിപ്പോര്‍ട്ടും എ.എം.ജോര്‍ജ്ജ് കണക്കും, കെ.എം.മാത്യു ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിക്കും. വി.പി.ജോണി സ്വാഗതവും എ.ഡി.സണ്ണി നന്ദിയും പറയും. യോഗാനന്തരം 2015-17 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞുടുക്കുന്നു. അന്നേദിവസം ഉച്ചക്ക് രണ്ടുമണി വരെ വെള്ളിക്കുളങ്ങര മേഖലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ മുടക്കമായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.