Breaking News

വെള്ളിക്കുളങ്ങരയില്‍ കോണ്‍ക്രീറ്റ്‌വീടിനു തീപിടിച്ചു

veedutheepidichuവെള്ളിക്കുളങ്ങര: വെള്ളിക്കുളങ്ങര ജുമാ മസ്ജിദിനു സമീപം കോണ്‍ക്രീറ്റ് വീടിനു തീപിടിച്ചു. വെള്ളിക്കുളങ്ങര പുഴക്കര ഇല്ലത്ത് പരേതനായ ഷാഹുല്‍ഹമീദ്ഹാജിയുടെ വീടിനാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ തീപിടിച്ചത്. പുലര്‍ച്ചെയുണ്ടായഷോര്‍ട്ട് സര്‍ക്ക്യൂട്ടാണോ ഇടിമിന്നലാണോ തീപിടിത്തത്തിനുകാരണമെന്ന് വ്യക്തമല്ല.

വീടിന്റെ ബെഡ്‌റൂമിലാണ് തീപിടുത്തമുണ്ടായത്.ഈ മുറിയില്‍ ആരും ഉണ്ടായിരുന്നില്ല.അത് വന്‍ദുരന്തം ഒഴിവാക്കി.മുറി പൂര്‍ണായും കത്തിനശിച്ചു. കട്ടില്‍, കിടക്ക, അലമാരി, വസ്ത്രങ്ങള്‍, അലമാരിയിലെ പണം എന്നിവ കത്തിനശിച്ചിട്ടുണ്ട്.ഹാളില്‍ ഉണ്ടായിരുന്ന എല്‍.സി.ഡി ടി.വി തീ പിടിച്ച് പൊട്ടിത്തെറിച്ചു. മറ്റു മുറികളിലായാണ് ഷാഹുല്‍ഹമീദ് ഹാജിയുടെ ഭാര്യയും മകനും ഉറങ്ങിയിരുന്നത്.ചൂടും പുകയും ഉയരുന്നതുകണ്ട് ഇവര്‍ ഒച്ചവച്ച് സമീപവാസികളെ വിളിക്കുകയായിരുന്നു.

നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍മൂലം മുറികളിലേക്ക് തീ പടരുന്നത് തടയാനായി. അടുക്കളയിലുണ്ടായിരുന്ന 2 ഗ്യാസ് സിലിണ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ മാറ്റിയതിനാല്‍ വന്‍ അപകട ഒഴിവായി.പുതുക്കാടുനിന്ന് ഫയര്‍ഫോഴ്‌സും വെള്ളിക്കുളങ്ങര പോലീസും സ്ഥലത്തെത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!