ഇഞ്ചക്കുണ്ട് : ഇഞ്ചക്കുണ്ട് ഗവ യു പി സ്‌കൂളില്‍ ,ഇഞ്ചക്കുണ്ട് കലാലയ പബ്ലിക് ലൈബ്രറി കൊടകര ബി ആര്‍ സി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വായനോത്സവം കൊടകര ബി പി ഒ ഇ കെ മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു പി ടി എ പ്രസിഡണ്ട് ടി ഡി ഈശ്വരന്‍ കുട്ടി അധ്യക്ഷം വഹിച്ചു .
ലൈബ്രറിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൌജന്യ അന്ഗത്വ വിതരണം ലൈബ്രേറിയന്‍ ജോഷി മാപ്പിളക്കുന്നേല്‍ നിര്‍വഹിച്ചു .ലൈബ്രറിയുടെ സ്ഥാപകന്‍ അഗസ്റ്റിന്‍ ജോസഫ് കൊല്ലംകുന്നേലിനെ ഹെട്മിസ്ട്രസ് പി കെ അംബുജം പൊന്നാട അണിയിച്ചു വി കെ വാസന്തി മേഴ്‌സി പോള്‍സന്‍, ഷൈനി ജോയ് അലീഷ കെ ദേവസ്യ എന്നിവര്‍ സംസാരിച്ചു.