Breaking News

ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ മിഷന്‍ എക്‌സലന്‍സ് പദ്ധതി രണ്ടാം ഘട്ടം തുടങ്ങി

മിഷന്‍ എക്‌സലന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.
മിഷന്‍ എക്‌സലന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളില്‍ സ്‌കൂള്‍ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന മിഷന്‍ എക്‌സലന്‍സ് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.വിവിധ മത്സരപരീക്ഷകളില്‍ മികവ് തെളിയിക്കുന്നതിനായി കുട്ടികളെ സജ്ജരാക്കുന്ന പദ്ധതിയാണ് മിഷന്‍ എക്‌സന്‍സ്.  ഒന്നാം ഘട്ടത്തിലൂടെ പരിശീലനം നേടി നാഷ്ണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കും പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കിയ മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിനും ഉദ്ഘാടന ചടങ്ങില്‍ വച്ച് സ്വീകരണം നല്‍കി.

യോഗം സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എ.എന്‍. വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം നളിനി ബാലകൃഷ്ണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വിനു സുബ്രഹ്മണ്യന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. സന്തോഷ് എന്നിവര്‍ എന്‍.എം.എം.എസ്. ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍ മുരിയാട് സര്‍വ്വീസ് സഹകരണബാങ്കിന് ഉപഹാരം നല്‍കി.  പ്രിന്‍സിപ്പാള്‍ ബി. സജീവ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് ആര്‍. വത്സല എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഗ്രന്ഥശാല സെക്രട്ടറിയും പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററുമായ കെ.ആര്‍. ശശികുമാര്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ബി. ബിജു നന്ദിയും രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!