കൊടകര : കൊടകര ഗ്രാമപഞ്ചായത്തിലെ കുളങ്ങളും, ചിറകളും അളന്നു തിട്ടപ്പെടുത്തിയശേഷം ആയതിലേക്കുള്ള വഴികളും കണ്ടെത്തിയശേഷമേ പുനരുദ്ധാരപ്രവര്‍ത്തനങ്ങള്‍ നടത്താവൂ എന്നും, 13 -ാം വാര്‍ഡിലെ തത്താംകുളം നികത്തുവാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാകളക്ടര്‍ക്കും കെ.എല്‍.ഡി.സി. ക്കും കൊടകര മേഖല ആംആദ്മി പാര്‍ട്ടി നിവേദനം നല്‍കി. വ്യാപകമായ കയ്യേറ്റങ്ങള്‍ ഉണ്ടായിട്ടും ഒഴിപ്പിക്കാന്‍ ശ്രമിക്കാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള വ്യഗ്രത അനുവദിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മേഖല കണ്‍വീനര്‍ പുഷ്പാകരന്‍ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു.