കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങള്‍ സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയത് പഞ്ചവാദ്യത്തിന്റ അകമ്പടിയില്‍. മറ്റത്തൂര്‍ പഞ്ചായത്തിലെ 1, 3, 15 വാര്‍ഡുകളില്‍ നിന്നും ജയിച്ച സി.വി.ഗിനീഷ്, ശ്രീധരന്‍ കളരിക്കല്‍ , സന്ധ്യസജീവന്‍ എന്നിവരെയാണ് കോടാലിയില്‍ നിന്നും മൂന്നുമുറിയിലുള്ള മറ്റത്തൂര്‍ പഞ്ചായത്തോഫീസിലേക്ക് സ്വീകരിച്ചത്. ആനയേയും സ്വീകരണത്തിനും കൊണ്ടുവന്നെങ്കിലും അനുമതിയുമായി ബന്ധപ്പെട്ട തടസ്സം കാരണം എഴുന്നള്ളിച്ചില്ല.
ആദ്യമായാണ് മററത്തൂര്‍ പഞ്ചായത്തില്‍ ബി.ജെ.പിക്ക് അംഗങ്ങള്‍ ഉണ്ടാകുന്നത്. സത്യപ്രതിജ്ഞാച്ചടങ്ങില്‍ ബാബു പോള്‍ തട്ടില്‍ വരണാധികാരിയായിരുന്നു. മുതിര്‍ന്ന അംഗം എല്‍.ഡി.എഫിലെ സി.കെ.ഗോപിനാഥ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് മറ്റു 22 അംഗങ്ങള്‍ക്കും ഇദ്ദേഹം ചൊല്ലിക്കൊടുത്തു. കൊടകര ഗ്രാമപഞ്ചായത്തില്‍ മുതിര്‍ന്ന അംഗം വി.കെ.സുബ്രഹ്മണ്യന്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് മറ്റു 18 അംഗങ്ങള്‍ക്കും ചൊല്ലിക്കൊടുത്തു.