കൊടകര: പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ആഘോഷി;ച്ചു. പുലര്‍ച്ചെ 3 ന് നടന്ന പള്ളിയുണര്ത്തലോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. അഷ്ടപദി, ഉഷപൂജ, ശ്രീഭൂതബലി, ശിവേലി, പഞ്ചാരിമേളം, കളഭം, അക്ഷരശ്ലോകസദസ്സ്, കാഴ്ചശിവേലി, പഞ്ചവാദ്യം, ധ്രുവം മേളം, തൃപ്രയാര്‍ ശരവണരാജനും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരി, ദീപാരാധന, മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്, കേളി, പറ്റ്, കുടുംബികളുടെ താലിവരവ്, തിരുവനന്തപുരം സംസ്കൃതിയുടെ ‘മേരാ നാം ജോക്കര്‍’നാടകം, കാര്‍ത്തിക വിളക്ക്, വിളക്കാചാരം, കേളി, പഞ്ചവാദ്യം, മേളം, സാംബവനൃത്തം,
മുടിയാട്ടം എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന് 5 ആനകള്‍ അണിനിരന്നു. കാഞ്ഞിരക്കാട്ട് ശേഖരന് തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന് നമ്പൂതിരി, പുത്തുക്കാവ് മഠത്തില്‍ വെങ്കിടേശ്വരന് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.