Breaking News

കാരൂരില്‍ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

KDA Anganavadi Uthghadanamകൊടകര : കൊടകര കാരൂര്‍ ഐശ്വര്യ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എം.പി. ടി.വി. ഇന്നസെന്റ് അനുവദിച്ച 8,05,000 രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂര്‍ത്തികരിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം യോഗത്തില്‍ എം.എല്‍.എ. ബി.ഡി. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു. എം.പി. ടി.വി. ഇന്നസെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ഡിക്‌സണ്‍ ഉപഹാര സമര്‍പ്പണം നടത്തി. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗീതാകുമാരി സി.എസ്. റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ബ്ലോക്ക് മെമ്പര്‍മാരായ ജിനി മുരളി, വി.വി. ജെസ്റ്റിന്‍, വാര്‍ഡ് മെമ്പര്‍ നാരായണി വേലായുധന്‍, കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധന്‍, അങ്കനവാടി സൂപ്പര്‍വൈസര്‍ സതി, സഹൃദയ എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റു ആലപ്പാടന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. ബി.ഡി.ഒ. സിറിയക് ടി. കുരിയാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!