Breaking News

ആനക്കലിയില്‍ പൊലിഞ്ഞത് 3 കുടുംബങ്ങളുടെ അത്താണി

555കൊടകര: തൈക്കാട്ടുശ്ശേരി ഭഗവതിക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഇടഞ്ഞ കൊമ്പന്റെ കുത്തേറ്റ് മരിച്ച് കല്ലേറ്റുംകര കോര്‍പ്പുള്ളി ചോതി മകന്‍ സുരേഷ് 3 നിര്‍ധന കുടുംബങ്ങളുടെ അത്താണിയായിരുന്നു. ചോപ്പീസ് കുട്ടിശങ്കരന്‍ എന്ന ആനയാണ് ഒന്നാംപാപ്പാന്‍ സുരേഷിനെ ചവിട്ടിക്കൊന്നത്. കഴിഞ്ഞ 30 വര്‍ഷമായി ആനക്കാരനാണ് സുരേഷ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മംഗലാംകുന്ന് കര്‍ണന് ,കുട്ടന്‍കുളങ്ങര അര്‍ജുനന്‍, അവിട്ടത്തൂര്‍ ശിവപ്രസാദ് ,നായരമ്പലം ബാലകൃഷ്ണന്‍, കുരിയാല്‍ രാമചന്ദ്രന്‍, കൂടല്‍മാണിക്യം രാമചന്ദ്രന്‍-ലക്ഷ്മണന്‍, നന്തിലത്ത് ഗോപാലകൃഷ്ണന്, പൂതൃക്കോവില്‍ പാര്‍ഥസാരഥി എന്നീ ആനകളുടെ ചട്ടക്കാരനായിരുന്നിട്ടുണ്ട്.

സുരേഷിന്റെ സഹോദരന്‍ സുനില്‍ 5 വര്‍ഷം മുമ്പ് കിണറ്റില്‍ വീണ് മരിച്ചതിനെത്തുടര്‍ന്ന് സഹോദരന്റെ കുട്ടികളായ ആഷ്മി(12), ആഷിക്(10) എന്നിവരുടേയും മറ്റൊരു സഹോദരനായ സതീശന്‍ ആത്മഹത്യ ചെയ്തതുമൂലം അയാളുടെ മക്കളായ ശ്രീമോള്‍(15) , ശ്രുതിമോള്‍(16) എന്നിവരുടേയും സംരക്ഷണച്ചുമതലയും സുരേഷിന്റെ തലയിലായി. സുരേഷിന്റെ അച്ഛന്‍ 1 വര്‍ഷം മുമ്പാണ് മരിച്ചത്. ഏറെ സാമ്പത്തികപരാധീനതയിലായിരുന്നു സുരേഷിന്റെ കുടുംബം.

സഹകരണ ബാങ്കില്‍ ബാധ്യതീര്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുരേഷ്. 2 വര്‍ഷം മുമ്പാണ് സുരേഷ് ചോപ്പീസ് കുട്ടിശങ്കരന്റെ പാപ്പാനാകുന്നത്. ഇന്നലെ മൃതദേഹം സുരേഷിന് പഞ്ചായത്തില്‍ നിന്നും അനുവദിച്ച പാതിപണിതീര്‍ന്ന വീട്ടിലേക്കെത്തിച്ചപ്പോള്‍ നൂറുകണക്കിനുപേരാണ് അവിടെയത്തിച്ചേര്‍ന്നത്. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അജിതയാണ് സുരേഷിന്റെ ഭാര്യ. മക്കള്‍: ജിതീഷ്, ജിഷ.

Related posts

1 Comment

  1. Pingback: ഉദാര മനസ്ക്കരുടെ സഹായം തേടുന്നു അനാഥരാ സുരേഷിന്റെ കുടുംബം |

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!