Breaking News

വ്യക്തിത്വ വികസന ക്യാമ്പിന് തുടക്കമായി

കൊടകര ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച് അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കൊടകര ശ്രീനാരായണഗുരു ചാരിറ്റബിള്‍ ട്രസ്റ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച് അവധിക്കാല വ്യക്തിത്വവികസന ക്യാമ്പ് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊടകര: ഭാരതീയ ദര്‍ശനങ്ങളെ പുതിയതലമുറക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് പറഞ്ഞു. കൊടകര ശ്രീനാരായണ ഗുരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പത്താമത് വ്യക്തിത്വവികസന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമികള്‍.

ആത്മീയ അടിത്തറയില്ലാത്ത ഭൗതികതയിലേക്കാണ് പുതിയ തലമുറയെ പലരും വളര്‍ത്തികൊണ്ടുപോകുന്നത്. ഇത് സമൂഹത്തിനും രാജ്യത്തിനും ഹാനികരമാണെന്ന് സ്വാമി പറഞ്ഞു. ബി.ഡി.ദേവസി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍, ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ക്യാപ്റ്റന്‍ കെ.കെ.കൃഷ്ണാനന്ദബാബു, സായി ധര്‍മ്മരത്‌ന പുരസ്‌കാര ജേതാവ് ടി.സി.സേതുമാധവന്‍, വസന്തകുമാരി, മാധ്യമപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ട്രസ്റ്റ് ചെയര്‍മാന്‍ ടി.എ.രാജന്‍ബാബു, ക്യാമ്പ് കണ്‍വീനര്‍ വി.സി.പ്രഭാകരന്‍, മോഹനന്‍ വടക്കേടത്ത്, സദാനന്ദന്‍ കണ്ണേങ്കാട്ടില്‍, ക്യാമ്പ് കോ ഓഡിനേറ്റര്‍ എം.എ.സുകുമാരന്‍, സുകുമാരന്‍ മുടലിക്കുളം, സതീഷ് കരിംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. മൂന്നുദിവസത്തെ ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും. സമാപന സമ്മേളനം കൊടകര ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ ഉദ്ഘാടനം ചെയ്യും. കൊടകര പ്രസ്‌ഫോറം പ്രസിഡന്റ് ടി.ജി.അജോ അധ്യക്ഷത വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!