നെല്ലായി: നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. യൂദാതദേവൂസിന്റെ ഊട്ടുതിരുനാള് ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഊട്ടുനേര്‍ച്ചയുടെ ആശീര്‍വാദം വികാരി ഫാ. ഡോ. ആന്റണി മഞ്ഞളി നിര്‍വ്വഹിച്ചു.
ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ബെന്നി കരിമാലിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോമി തോട്ട്യാന്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് പ്രദക്ഷിണം, ഊട്ട് നേര്‍ച്ച എന്നിവ ഉണ്ടായിരുന്നു. പതിനായിരത്തോളം പേര് ഊട്ടുസദ്യയില്‍ പങ്കെടുത്തു.