കൊടകര : അധ്യയന വര്‍ഷാരംഭദിനത്തില്‍ വിദ്യാലയങ്ങളിലേക്കു പോകുന്നതിനുമുന്നോടിയായി ക്ഷേത്രസന്നിധിയിലെത്തിയ കുട്ടികള്‍ക്ക് ദേവസന്നിധിയില് പൂജിച്ച നോട്ടുപുസ്തകവും പേനയും വിതരണം ചെയ്തു.
കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലാണ് ഇന്നലെ രാവിലെ ആദ്യപൂജക്കുശേഷം വിദ്യാര്‍ഥികള്‍ക്ക് മേല്‍ശാന്തി നന്ത്യാര്ളിമൂര്ക്കനാട്ട് മനയ്ക്കല്‍ ശ്രീധരന് നമ്പൂതിരി പൂജിച്ച പുസ്തകവും പേനയും വിതരണം ചെയ്തത്.