കൊടകര: ഗവ നാഷണല്‍ ബോയ്സ് ഹൈസ്കൂളില്‍ ബാലവേല വിരുദ്ധ ദിനാചരണം നടത്തി. ജില്ലാ പഞ്ചായത്തംഗം അഡ്വ..സുമേഷ് കെ ആര് ‘ബാലവേല നിരോധനവും കുട്ടികളുടെ അവകാശങ്ങളും’ എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു.
ഇതോടനുബന്ധിച്ച് സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനം വിദ്യാലയ പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം എന്നിവയുണ്ടായി.ക്ലബ് കണ്‍വീനര്‍ കെ വി മോളി, സ്കൂള്‍ ചെയര്മാന് ജൈമോന്‍ ജൈസണ് ,അമല്‍ദേവ് കെ എസ് എന്നിവര്‍ പ്രസംഗിച്ചു.