ആലത്തൂര്‍ : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയമുറ്റത്ത് കരനെല്ല് കൃഷി ഒമ്പതാം വര്‍ഷത്തിലേയ്ക്ക്. നാടന്‍ നെല്ലിനമായ ”സ്വര്‍ണ്ണപ്രഭ”യാണ് ഇത്തവണ കൃഷി ഇറക്കിയത്. കുട്ടികള്‍ക്ക് അറിവും കൗതുകവും സംസ്‌കാരവും പകര്‍ന്നു നല്‍കുന്ന കൃഷിയുടെ ഉഴുക, കണ്ടം ഒരുക്കല്‍, വളമിടല്‍, കളപറിയ്ക്കല്‍, കൊയ്ത്ത്, മെതി, കാറ്റത്തിടല്‍, ചേറല്‍, ഉണക്കല്‍ തുടങ്ങിയ എല്ലാ ഘട്ടത്തിലും കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് കൃഷി ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം വേനല്‍ക്കാല പച്ചക്കറി കൃഷി നടത്തിയ സ്ഥലത്താണ് കരനെല്ല് കൃഷി ചെയ്യുന്നത്. ജലദൗര്‍ലഭ്യമുള്ള വിദ്യാലയവളപ്പില്‍ മഴയെ ആശ്രയിച്ചാണ് കൃഷിചെയ്യുന്നത്. പറപ്പൂക്കര കൃഷിഭവന്‍ മേല്‍നോട്ടം വഹിക്കുന്നു. നെല്‍വിത്തിടല്‍ കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എ.ഇ.ഒ. എം. ഗോപിനാഥന്‍ ,സുതന്‍, കെ.എസ്. ഷണ്‍മുഖന്‍, കെ.കെ. ഷീല എന്നിവര്‍ പ്രസംഗിച്ചു.