Breaking News

പൂര്‍വ്വ അധ്യാപകരെ ആദരിച്ച് മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ അധ്യാപക ദിനാഘോഷം

TeachersDayമറ്റത്തൂര്‍: മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ അധ്യാപക ദിനാഘോഷ ചടങ്ങ് പൂര്‍വ്വ അധ്യാപകരുടെ സംഗമ വേദിയായി മാറി. യോഗം റിട്ടയേര്‍ഡ് പ്രധാന അധ്യാപിക യു. തുളസി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി സി. കെ. രഘുനാഥ് അധ്യക്ഷനായിരുന്നു.

കെ. ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. യു. വിജയലക്ഷ്മി, കെ.സി.ജോസഫ് , വി.ശൂലപാണി, എം.വിമല, ചന്ദ്രാംഗതന്‍ എന്‍ എ , പി.വിജയന്‍, കെ .കെ.മേഴ്‌സി, കെ.പി.ജോസ്, കെ.വി.വത്സല,ഹെഡ്മിസ്ട്രസ് എം. മഞ്ജുള തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാലയത്തില്‍ നിന്ന് വിരമിച്ച അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. അധ്യാപക ദിനാഘോഷത്തിനോടു ബന്ധിച്ച് അധ്യാപകരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!