Breaking News

കൊടകരയില്‍ ഗുരുദേവജയന്തി വിവിധ പരിപാടികളോടേ ആഘോഷിച്ചു

കൊടകര : എസ്.എന്‍.ഡി.പി. മറ്റത്തൂര്‍കുന്ന് ശാഖ ശ്രീനാരായണഗുരുദേവജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനം കൊടകര സി.ഐ കെ. സുമേഷ് ഉദ്ഘാടനം ചെയ്തു. ആത്മാനന്ദതീര്‍ത്ഥ സ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി. കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ ഗുരുദേവസന്ദേശം നല്‍കി. എ.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹരി പള്ളത്തേരി, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പൊരുന്നംകുന്ന് ശാഖ
കൊടകര : എസ്.എന്‍.ഡി.പി.യോഗം പൊരുന്നംകുന്നശാഖ ശ്രീനാരായണഗുരുദേവജയന്തി ദിനാഘോഷം നടത്തി. ശാഖ സെക്രട്ടറി പി.ബി. ബിജു, പ്രസിഡന്റ് മോഹനന്‍ എന്‍.ബി., പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി. ലാലു, ശാരദ ബാസില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയും നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി.

വട്ടേക്കാട് ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ വട്ടേക്കാട് ശാഖയില്‍ ഗുരുദേവജയന്തി ആഘോഷം നടത്തി. പൊതുസമ്മേളനത്തില്‍ ശാഖ പ്രസിഡന്റ് സി.വി. ഷാജു അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ചന്തു ഉദ്ഘാടനം ചെയ്തു. ആത്മാനന്ദതീര്‍ത്ഥസ്വാമികള്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി പി.വി. ബാബു, സുബ്രഹ്മണ്യന്‍, ഐ.വി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കുഴിക്കാട്ടുശ്ശേരി ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ കുഴിക്കാട്ടുശ്ശേരി ശാഖയില്‍ ഗുരുദേവജയന്തി ആഘോഷവും, പൊതുസമ്മേളനവും നടന്നു. ശാഖയിലെ മുഴുവന്‍ ശ്രീനാരായണ വിശ്വാസികളും ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ചക്രപാണി ശാന്തികള്‍ മുഖ്യപ്രഭാഷണം നടത്തി. പഠന ഉപകരണങ്ങളുടെ വിതരണം യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ നിര്‍വ്വഹിച്ചു. ശാഖ പ്രസിഡന്റ് അരവിന്ദാക്ഷന്‍, സെക്രട്ടറി ടി.ആര്‍. പ്രജീഷ്, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

താഴേക്കാട് ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ താഴേക്കാട് ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനത്തില്‍ ശാഖ പ്രസിഡന്റ് ശങ്കരനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചക്രപാണി ശാന്തികള്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ ഗുരുദേവസന്ദേശം നല്‍കി. ശാഖ സെക്രട്ടറി എം.കെ. മനോഹരന്‍ സ്വാഗതം പറഞ്ഞു.

മനക്കുളങ്ങര സൗത്ത് ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ മനക്കുളങ്ങര സൗത്ത് ശാഖയില്‍ ഗുരുദേവജയന്തി ആഘോഷവും ഗുരുപൂജയും ഘോഷയാത്രയും നടന്നു. പൊതുസമ്മേളനം ശാഖ പ്രസിഡന്റ് എം.കെ. സുധാകരന്റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഗുരുദേവ സന്ദേശം നല്‍കി. ചക്രപാണി ശാന്തികള്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി ശശി എ.കെ. സ്വാഗതം പറഞ്ഞു.

കിഴക്കേ കോടാലി ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ കിഴക്കേ കോടാലി ശാഖയില്‍ ഗുരുദേവജയന്തി ആഘോഷം ഘോഷയാത്രയോടെ നടത്തി. യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍, യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍, ഗോവിന്ദന്‍കുട്ടി പുണര്‍ക്ക എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് കിഴക്കേ കോടാലി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ദീപാരാധനയും നടന്നു.

ഇഞ്ചക്കുണ്ട് ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ ഇഞ്ചക്കുണ്ട് ശാഖയില്‍ ഗുരുദേവജയന്തി ആഘോഷം നടന്നു. ഗുരുമന്ദിരത്തില്‍ ഗുരുപൂജ നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഗുരുദേവസന്ദേശം നല്‍കി. വി.ആര്‍. ശശീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. സതീശന്‍ സ്വാഗതം പറഞ്ഞു.

മാങ്കുറ്റിപ്പാടം വെസ്റ്റ് ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ മാങ്കുറ്റിപ്പാടം വെസ്റ്റ് ശാഖയില്‍ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും, കലാപരിപാടികളും, പൊതുസമ്മേളനവും നടത്തി. ഗുരുപൂജയിലും, പൊതുസമ്മേളനം ശാഖ പ്രസിഡന്റ് ചന്ദ്രന്‍ പാന്ധാരിയുടെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സി.ജി. നന്ദകുമാര്‍, അരവിന്ദാക്ഷന്‍ കെ.ആര്‍. എന്നിവര്‍ സംസാരിച്ചു.

മാനാട്ടുകുന്ന് ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ മാനാട്ടുകുന്ന് ശാഖയില്‍ ഗുരുദേവജയന്തി ആഘോഷം നടന്നു. ഘോഷയാത്ര പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്നു. ശാഖ മന്ദിരത്തില്‍ ഗുരുപൂജയും നടത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കെ.കെ. മോഹനന്റെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഗുരുദേവസന്ദേശം നല്‍കി. വിശ്വംഭരന്‍ ശാന്തികള്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എം.വി. രാമാനന്ദന്‍ സ്വാഗതം പറഞ്ഞു.

താഴേക്കാട് വടക്കുംമുറി ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ താഴേക്കാട് വടക്കുമുറി ശാഖയില്‍ ജയന്തി ആഘോഷം ഘോഷയാത്രയോടുകൂടി ആഘോഷിച്ചു. ശാഖ മന്ദിരത്തില്‍ ഗുരുപൂജയും നടത്തി. പൊതുസമ്മേളനം സുരേഷ് സി.സി. യുടെ അദ്ധ്യക്ഷതയില്‍ യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ചക്രപാണി ശാന്തികള്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍, ശാഖ സെക്രട്ടറി ശിവാനന്ദന്‍, വൈസ് പ്രസിഡന്റ് ഉഷ രവി തുടങ്ങിയവര്‍ സംസാരിച്ചു.

ആളൂര്‍ എസ്.എന്‍. നഗര്‍ ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ ആളൂര്‍ എസ്.എന്‍. നഗര്‍ ശാഖ ഗുരുദേവജയന്തി ആഘോഷം ഘോഷയാത്രയോടും, പൊതുസമ്മേളനത്തോടും കൂടി നടത്തി. ശാഖ പ്രസിഡന്റ് എ.ആര്‍. രാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍ ഇ.കെ. ബൈജു വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. ശാഖ സെക്രട്ടറി ടി.ആര്‍. നാരായണന്‍ സ്വാഗതം പറഞ്ഞു

മാങ്കുറ്റിപ്പാടം ഈസ്റ്റ് ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ മാങ്കുറ്റിപ്പാടം ഈസ്റ്റ് ശാഖയില്‍ ഗുരുദേവജയന്തി ആഘോഷം നടത്തി. പൊതുസമ്മേളനം യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഗുരുദേവസന്ദേശം നല്‍കി. സജീവന്‍ വെട്ടിയാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സുജ അജിതന്‍, ഇ.വി. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നൂലുവള്ളി വെസ്റ്റ് ശാഖ
കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ നൂലുവള്ളി വെസ്റ്റ് ശാഖയില്‍ ഗുരുദേവജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗുരുപൂജയും, ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. ശാഖ പ്രസിഡന്റ് കമല രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഗുരുദേവസന്ദേശം നല്‍കി. മണി മുണ്ടയ്ക്കല്‍, സുരേന്ദ്രന്‍ കെ.കെ. തുടങ്ങിയവര്‍ സംസാരിച്ചു.

വാസുപുരം ശാഖ
കൊടകര : എസ്.എന്‍.ഡി.പി. വാസുപുരം ശാഖയുടെ ചതയാഘോഷം നടന്നു. ശാഖ സെക്രട്ടറി ചന്ദ്രന്‍ പള്ളത്തേരി അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ദിവാകരന്‍ തെക്കൂട്ട് കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് പോണോളി, സന്തോഷ് കെ.എ., സുരേഷ് വി.എസ്. എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!