കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വി. ഫ്രാന്‍സീസ് അസ്സീസിയുടെ തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സീസ്‌ക്കന്‍ അത്മായസഭ സെമിനാര്‍ വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ജോസ് പോന്നോര്‍ ഒ.എഫ്.എം. സി.എ.പി. അദ്ധ്യക്ഷനായുള്ള യോഗത്തില്‍ രൂപത അസി. ഡയറക്ടര്‍ ഫാ. ഡേവീസ് തോട്ടാപ്പിള്ളി ആമുഖ സന്ദേശം നല്‍കി.
രൂപതാ പ്രസിഡന്റ് ജോര്‍ജ്ജ് പറമ്പേത്ത്, റീജണല്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് വളപ്പില, യൂണിറ്റ് പ്രസിഡന്റ് ഇ.കെ. ഫ്രാന്‍സീസ്, ട്രഷറര്‍ ബേബി ബംഗ്ലാവ്പറമ്പില്‍, സെക്രട്ടറി ഗ്രെയ്‌സ് കണ്ണംകുന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപത കാനോനിക സന്ദര്‍ശനവും നടത്തുകയുണ്ടായി.