Breaking News

അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി

കൊടകര സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.
കൊടകര സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ സെന്റ് ജോസഫ്‌സ് പ്രാര്‍ത്ഥന ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അഗാപ്പെ ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ.അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

വചനപ്രഘോഷണത്തിനും, ഗാനശുശ്രൂഷയ്ക്കും സ്‌കൂള്‍ ഓഫ് ഡ്രീംസിന്റെ ഡയറക്ടര്‍ ഫ്രാന്‍സീസ് അസ്സീസ്സി നേതൃത്വം നല്‍കി. ദിവ്യബലിക്കും, ആരാധനക്കും ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂരിലെ പ്രഭാഷകന്‍ ഫാ. ഷാജി കണിയാപറമ്പില്‍ ഒ.എഫ്.എം. നേതൃത്വം നല്‍കി.

അസി. വികാരി ഫാ. റിജോ ജോയ് തുളുവത്ത്, കോ-ഓര്‍ഡിനേറ്റര്‍ ബാബു, ജോസഫ് ചെമ്മിഞ്ചേരി, കൈക്കാരന്മാരായ ഡെന്നി പൊന്നേങ്കണ്ടത്ത്, ആന്റണി ചെരുപറമ്പില്‍, ബിനോയ് ചിരിയങ്കണ്ടത്ത് എന്നിവര്‍ പ്രസംഗിച്ചു. അഗതി മന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും കഴിയുന്ന ആരോരുമില്ലാത്തവര്‍ക്കുവേണ്ടി സമര്‍പ്പണതപസുപ്രാര്‍ത്ഥന നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!