Breaking News

കൊടകര കെ.സി.വൈ.എം. യൂണിറ്റിന് ഇരിങ്ങാലക്കുട രൂപത കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കൊടകര കെ.സി.വൈ.എം. യൂണിറ്റ് ഇരിങ്ങാലക്കുട രൂപത കലോത്സവജേതാക്കള്‍ ഓവറോള്‍ ട്രോഫിയുമായി ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, ഫാ. നൗജിന്‍ വിതയത്തില്‍ എന്നിവരോടൊപ്പം.
കൊടകര കെ.സി.വൈ.എം. യൂണിറ്റ് ഇരിങ്ങാലക്കുട രൂപത കലോത്സവജേതാക്കള്‍ ഓവറോള്‍ ട്രോഫിയുമായി ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, ഫാ. നൗജിന്‍ വിതയത്തില്‍ എന്നിവരോടൊപ്പം.

കൊടകര : ഇരിങ്ങാലക്കുട രൂപതയിലെ 130 പള്ളികളില്‍ നിന്നായി 2000 ത്തില്‍പരം യുവജനങ്ങള്‍ പങ്കെടുത്ത കെ.സി.വൈ.എം. ഇരിങ്ങാലക്കുട രൂപത കലോത്സവത്തില്‍ കൊടകര സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ കെ.സി.വൈ.എം. യൂണിറ്റ് ഒന്നാം സ്ഥാനവും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കി.

ആളൂരിലെ ല്യൂമന്‍ യൂത്ത് സെന്ററില്‍ വച്ച് കെ.സി.വൈ.എം. രൂപത ഡയറക്ടര്‍ ഫാ. സിജോ ഇരിമ്പനില്‍ നിന്ന് കൊടകര ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, അസി. വികാരി ഫാ. റിജോ ജോയ് തുളുവത്ത്, യൂണിറ്റ് പ്രസിഡന്റ് ഫെബി തോമസ്, നിറവ് 2016 ജനറല്‍ കണ്‍വീനര്‍ പ്രിന്‍സ് സി.ജെ., ബിജോയ് ചിരിയങ്കണ്ടത്ത്, ജോണ്‍ ചിറ്റാട്ടുക്കര, അനറ്റ് ഇടപ്പിള്ളി, ആലാപന ബാബു എന്നിവര്‍ ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.

ആനുകാലിക പ്രശ്‌നങ്ങളായ തെരുവ് നായ് ശല്യം, പെരുകിവരുന്ന ഭ്രൂണഹത്യ, ദയാവധം, മനുഷ്യക്ലോണിംഗ്, ബാല പീഡനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവക്കെതിരെ ശക്തമായ ചാട്ടുളിപ്രയോഗമെന്നോണം വിവിധങ്ങളായ കലാരൂപങ്ങള്‍ അരങ്ങേറി. സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ആളൂര്‍ ബി.എല്‍.എം. മുതല്‍ ല്യൂമന്‍ യൂത്ത് സെന്റര്‍ വരെ പൊതുറാലിയും നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!