കോടാലി : കോടാലി ഗ്രാമീണ വായനശാല ആഭിമുഖയത്തില്‍ ‘വിദ്യാഭ്യസ മന്ത്രിയും വിദ്യാര്‍ത്ഥികളും ‘ പരിപാടിയില്‍ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് വിദ്യാര്‍ത്ഥികളുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ വിനയാന്വിതനായി മറുപടി പറഞ്ഞു. കോടാലി എല്‍ പി സ്കൂളിലെ ശ്രീലക്ഷ്മി എന്ന കൊച്ചു മിടുക്കിക്കു അറിയേണ്ടത് ‘ സാറിന്റെ കുട്ടിക്കാലത്തു സാറിനെ ഏറ്റവും സ്വാധീനിച്ച വ്യക്തി’ ആരെന്നാണ്… മന്ത്രിയില്‍ നിന്നും പെട്ടെന്ന് മറുപടിയും വന്നു. ‘ എന്ടെ അമ്മ’.
പങ്കെടുത്തു പെട്ടെന്ന് പോകുവാന്‍ വന്ന മന്ത്രി 45 മിനിട്ടോളം കുട്ടികളുമായി സംവദിച്ചു.. വായനശാല പ്രസിഡന്റ് വീകെ.കാസിം യോഗത്തില്‍ അദ്യക്ഷത വഹിച്ചു. ബീന നന്ദകുമാര്‍ , മോളി തോമസ്, , സൗമ്യ ഷിജു, പ്രശാന്ത് പുല്ലരിക്കല്‍, ശ്രീധരന് കളരിക്കല്‍, ഹക്കിം കളിപറമ്പില്‍, ജോസ് മാത്യു, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു.. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വായനശാല നന്ദത്തിയ സാഹിത്യ മല്‍സര വിജയികള്‍ക്ക് മന്ത്രി ട്രോഫ്യ്ക്കല് സമ്മാനിച്ചു . ജോഷി പോണതില് സ്വാഗതവും രജനി ഷീജന് നന്ദിയും പ്രകാശിപ്പിച്ചു.