അവിട്ടപ്പിള്ളി: ഗ്രാമീണ വായനാശാല ചുങ്കാലിന്റെ ആഭിമുഖ്യത്തില്‍ വയോജനസൗഹൃദസംഗമവും ന്യൂ ഇയര്‍ ആഘോഷ പരിപാടികളും നടത്തി. ചുങ്കാല്‍ വായനശാല സെക്രട്ടറി ശ്രീ. സന്തോഷ് കെ. എസ് സ്വാഗതവും പ്രസിഡന്റ് ശ്രീ. പൗലോസ് മാസ്റ്റര്‍ അദ്ധ്യക്ഷതയും വഹിച്ച പരിപാടി കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ജിനി മുരളി ഉദ്ഘാടനം ചെയ്തു.
ശ്രീ. ബാബു എം. കെ, ശ്രീ. ഹക്കിം കളിപ്പറമ്പില്‍, ശ്രീ. നാരയണന്‍കുട്ടിമാസ്റ്റര്‍, ശ്രീ. സഹീര്‍ ഇ. എച്ച്, ശ്രീ. കണ്ണന്‍ പി. ആര്‍, ശ്രീ. ജിബിന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.