Breaking News

വിവേകാനന്ദന്റെ പാതയില്‍ അഞ്ചാംതവണയും രാജീവ്

ധര്‍മ്മസംരക്ഷണവേദിയുടെ വിവേകാനന്ദപുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയില്‍ നിന്നും രാജീവ് ഇരിങ്ങാലക്കുട ഏറ്റുവാങ്ങുന്നു.
ധര്‍മ്മസംരക്ഷണവേദിയുടെ വിവേകാനന്ദപുരസ്‌കാരം അശ്വതിതിരുന്നാള്‍ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടിയില്‍ നിന്നും രാജീവ് ഇരിങ്ങാലക്കുട ഏറ്റുവാങ്ങുന്നു.

കൊടകര ഉണ്ണി
കേരളത്തിലൂടെ വിവേകാനന്ദന്‍ നടത്തിയ യാത്രയെ അനുസ്മരിപ്പിച്ച് അഞ്ചാംതവണയും വിവേകാനന്ദപാത പിന്നിട്ടിരിക്കയാണ് അധ്യാപകനും ആധ്യാത്മികപ്രഭാഷകനുമായ രാജീവ് ഇരിങ്ങാലക്കുട എന്ന യുവഎഴുത്തുകാരന്‍. വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജനദിനമായി ആചരിക്കുമ്പോള്‍ സ്വാമി വിവേകാനന്ദന്റെ സന്ദേശപ്രചരണത്തില്‍ ഏറെ ശ്രദ്ദേയനാവുകയാണ് ഈ യുവാവ്.

1982 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 24 വരെ പാലക്കാട് മുതല്‍ കന്യാകുമാരിവരെയായിരുന്നു സ്വാമി വിവേകാനന്ദന്‍ യാത്ര നടത്തിയത്. ഈ യാത്രയെയാണ് രാജീവ് ഏറ്റെടുത്തത്. വിവേകാനന്ദസ്മൃതിസന്ദേശയാത്ര എന്ന പേരിലുള്ള ഈ യാത്ര വിവേകാനന്ദദര്‍ശനങ്ങളിലൂന്നിയുള്ള സംവാദങ്ങളും പ്രഭാഷണങ്ങളുകടന്നുപോയത്. രാജീവ് ഏകനായാണ് യാത്രസംഘടിപ്പിച്ചത്. ഓരോസ്ഥലത്തും അവിടെ വിവേകാനന്ദാശ്രമങ്ങളുമായി ബന്ധപ്പെട്ടവരുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഈ യാത്രയുടെ അവസാനം കന്യാകുമാരിയില്‍ യാത്രയുമായി സംഹകരിച്ചവരെയൊക്കെ പങ്കെടുപ്പിച്ച് പരിപാടിയും സംഘടിപ്പിച്ചു.

ഓരോ സ്ഥലത്തും വിവേകാന്ദന്‍ ചെന്നെത്തിയ അതേദിവസങ്ങളിലാണാണ് രാജീവും ചെന്നെത്തുക. അന്ന് എഥ്രദിവസം അവിടെ തങ്ങിയോ അത്രയും ദിവസം തങ്ങുകയും ചെയ്യും. നവംബര്‍ 28,29 തീയതികളിലായിരുന്നു വിവേകാനന്ദന്‍ തൃശൂരില്‍ ഉണ്ടായിരുന്നത്. ആ ദിവസങ്ങളില്‍തന്നെയാണ് അഞ്ചാംവര്‍ഷവും രാജീവും തൃശൂരിലെത്തിയത്. തൃശൂര്‍ വിവേകോദയം സ്‌കൂളിലായിരുന്നു തങ്ങിയത്. ഇപ്പോള്‍ വിദ്യാലയത്തിന്റെ നൂറാംവാര്‍ഷികമാഘോഷംകൂടിനടന്നുവരികയാണെന്നത് രാജീവിന്റെ യാത്രയെ കൂടുതല്‍ ശ്രദ്ധേയമാക്കി. 2012 ല്‍ രാജീവ് യാത്ര തുടങ്ങുമ്പോള്‍ സ്വാമിയുടെ കേരളയാത്രയെക്കുറഇച്ച് ആധികാരികമായ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നില്ല.

ആദ്യയാത്രക്കുശേഷം വിവേകാന്ദനും കേരളവും എന്ന പുസ്തകം പുറത്തിറക്കി. ഇപ്പോള്‍ രാജീവിന്രേതായി ഇരുപതോളം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലമ്പലതീര്‍ഥയാത്രയെക്കുറിച്ചാണ് ആദ്യ പുസ്തകം. എന്നാല്‍ വിവേകാനന്ദനുമായി ബന്ധപ്പെട്ട് പുറത്തിറക്കിയവയില്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനം കേരളത്തില്‍, ശ്രീരാമകൃഷ്ണസംഘസന്ന്യാസിമാര്‍ കേരളത്തില്‍, ശ്രീരാമകൃഷ്ണ വിവേകാനന്ദസാഹിത്യം മലയാളത്തില്‍, ശ്രീരാമകൃഷ്ണവിവേകാനന്ദശാരദാദേവിമാരുടെ ജീവചരിത്രം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ വിവേകാനന്ദസാഹിത്യം മലയാളത്തില്‍ എന്ന പുസ്തകം കേരള സാഹിത്യഅക്കാദമിയുടെ സ്‌കോള്‍ഷിപ്പോടെയാണ് പുറത്തിറക്കിയത്.

വിവേകാനന്ദശിഷ്യയായ ഭഗിനിനിവേദിതയെക്കുറിച്ചുള്ള ‘നിവേദിത; സമര്‍പ്പണവും സാക്ഷാത്കാരവും’ എന്ന പുസ്തകമാണ് അവസാനം പുറത്തിറക്കിയത്. ഇംഗ്‌ളീഷ്‌സാഹിത്യത്തില്‍ ബിരുദാനന്തബിരുദധാരിയാണ് രാജീവ്.. അരുണാചല്‍പ്രദേശിലെ വിവേകാന്ദകേന്ദ്രവിദ്യാലയം, വടക്കാഞ്ചേരി ശ്രീവ്യാസ എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. വേദാന്തസ്വാധീനം വിവേകാനന്ദകവിതകളില്‍ എന്ന വിഷയത്തില്‍ ശ്രീശങ്കര സര്‍വകലാശാലയില്‍ ഗവേഷണം നടത്തി.

കേരളത്തിലെ ആശ്രമങ്ങളെക്കുറിച്ചും പഠനം നടത്തി പുസ്തകരചന നടത്തിയിട്ടുണ്ട്. സനാതനധര്‍മപ്രചരണരംഗത്തെ സമര്‍പ്പിത വ്യക്തത്വങ്ങള്‍ക്കായുള്ള ആനന്ദധാമം ആശ്രമം നല്‍കുന്ന ധര്‍മജ്യോതി പുരസ്‌കാരവും തൃശൂര്‍ ശ്രീരാമകൃഷ്ണമഠത്തിന്റെ സ്വാമി ത്യാഗീശാനന്ദ സ്മാരകപുരസ്‌കാരവും ധര്‍മസംരക്ഷണ സമിതിയുടെ സ്വാമി വിവേകാനന്ദപുരസ്‌കാരവും രാജീവിനു ലഭിച്ചിട്ടുണ്ട്.ഇരിങ്ങാലക്കുടക്കടുത്ത് ശ്രീരാമകൃഷ്ണപരമഹംസരുടേയും സ്വാമി വിവേകാനന്ദന്റേയും ദര്‍ശനങ്ങളെ നെഞ്ചേറ്റി പ്രചരണരംഗത്ത് വേറിട്ട വ്യക്തതിവമായ രാജീവ് കല്ലേറ്റുംകര മാനാട്ടുകുന്നില്‍ ശ്രീരാമകൃഷ്ണസദനത്തിലാണ് താമസം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!