Breaking News

ബജറ്റ് വതരണം മറ്റത്തൂരില്‍ 21കോടി; കൊടകരയില്‍ 25 കോടി

കൊടകര: കേരള സര്‍ക്കാരിന്റെ നവകേരള മിഷനുമായി ബന്ധപ്പെട്ട് 4 പദ്ധതികളായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകള്‍ക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മറ്റത്തൂര്‍ ഗ്രമാപഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം ആകെ ഇരുപത്തി ഒന്ന് കോടി മുപ്പത് ലക്ഷത്തി ഇരുപത്തി നാലായിരത്തി അറുനൂറ്റി എണ്‍പത്തി ആറ്‌രൂപയുടെ ബജറ്റ് അവതരിപ്പിച്ചു.

ഇതില്‍ 48,41,500 രൂപ നീക്കിയിരിപ്പാണ്.മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷികമേഖലയായതുകൊണ്ട തന്നെ പ്രധാനമായും ഉത്പാദനമേഖലയ്ക്ക് ഊന്നൽ നല്‍കിക്കൊണ്ടണ് ഇത്തവണ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. 2,82,90756 രൂപയാണ് ഉത്പാദന മേഖലയ്ക്ക് മാറ്റി വച്ചിട്ടുള്ളത്.

സര്‍ക്കാരിന്റെ ലൈഫ് പദ്ധതി പ്രകാരം മറ്റത്തൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ‘ഭവന രഹിതര്‍ക്കും ‘ഭൂമി, വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒരുകോടി രൂപയാണ് ബജറ്റില്‍ð വിഭാവനം ചെയ്തിരിക്കുന്നത്.
സേവനമേഖലക്ക് 4,48,24,430 ( നാല്‌കോടി നാല്പത്തി എട്ടു ലക്ഷത്തി ഇരുപത്തിനാലായിരത്തി നാനൂറ്റി മുപ്പത് രൂപ) യാണ് വകയിരുത്തിയിട്ടുള്ളത്. സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതികൂടി ഇതിൽ  വി’ഭാവനം ചെയ്തിരിക്കുന്നു.

പശ്ചാതല മേഖലക്ക് 2,89,00,000 (രï് കോടി എണ്‍പത്തി ഒമ്പത് ലക്ഷം രൂപയാണ്) വകയിരുത്തിയിട്ടുള്ളത്. പൊതു കൊട്ടിടങ്ങളുടെ നിര്‍മ്മാണവും നവീകരണവുമായി ബന്ധപ്പെട്ട് 10,00,000 (പത്ത് ലക്ഷം രൂപയാണ്) വകയിരുത്തിയിട്ടുï്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാന്റിംഗ് ചെയര്‍മാന്‍ പ്രശാന്ത് പുല്ലñരിക്കലും മെമ്പര്‍മാരായ ശ്രീധരന്‍ കളരിക്കലും ജോയി കാവുങ്ങലും ബഡ്ജറ്റിനെ കുറിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

കൊടകരയില്‍ ഓരോവാര്‍ഡിനേയും മാലിന്യമുക്തമാക്കമമെന്ന ലക്ഷ്യവുമായി മാലിന്യസംസ്‌കരണത്തിനും ചെറുകിടകുടിവെള്ളപ ദ്ധതിക്കുമായി ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കി.മാലിന്യസംസ്‌കര്ണത്തിന് 42 ലക്ഷംരൂപയും ചെറുകിടികുടിവെള്ളപദ്ധതിക്ക് 65 ലക്ഷംരൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.

ആകെ 249024553 രൂപയുടെ ധനസമാഹരണം ലക്ഷ്യമിട്ടുള്ളതാണ് ബജറ്റ്. സേവനമേഖലക്കു പ്രാധാന്യമുള്ള ബജററാണിത്. 249024553 രൂപയുടെ വരവും 24379400 രൂപയുടെ ചെലവും 5230553 രൂപനീക്കിബാക്കിയുമുള്ള ബജറ്റാണ് കൊടകര ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ അവതരിപ്പിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!