കൊടകര : പേരാമ്പ്ര കെ.സി.വൈ.എം. ഒരുക്കുന്ന രണ്ടാമത് പ്രൊഫഷണല്‍ നാടകോത്സവം ഏപ്രില്‍ 24 മുതല്‍ 29 വരെ പള്ളിയങ്കണത്തില്‍ അരങ്ങേറുന്നു. 24 ന് വൈകീട്ട് 6.30 ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു.
24 ന് വള്ളുവനാട് കൃഷ്ണ കലാലയത്തിന്റെ ”വെയില്‍”, 25 ന് കൊല്ലം അസീസ്സിയുടെ ”നക്ഷത്രങ്ങള്‍ പറയാതിരുന്നത്”. 26 ന് തിരുവനന്തപുരം സംസ്‌കൃതിയുടെ ”മേരാ നാം ജോക്കര്‍” 27 ന് തൃശ്ശൂര്‍ നവധാരയുടെ ”കഥ പറയുന്ന വീട്”, 28 ന് കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷന്റെ ”പറയാന്‍ ബാക്കി വച്ചത്” 29 ന് പേരാമ്പ്രയിലെ 150 ല്‍ പരം കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.