കൊടകര : കൊടകര ഗവ എല്‍ പിസ്‌കൂളില്‍ പ്രത്യേക മോണിങ് അസംബ്ലി നടത്തി മുഖ്യമന്ത്രിയുടെ കത്തും നെയിം സ്ലിപ്പും കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പി ആര്‍ പ്രസാദന്‍ വിതരണം ചെയ്തു .
കൊടകര ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് സ്‌കൂളിന് അനുവദിച്ച ഭക്ഷണ പ്‌ളേറ്റുകള്‍ പ്രസിഡണ്ട് എ സി വേലായുധന്‍ വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ മാന്‍ ഇ എല്‍ പാപ്പച്ചന് കൈമാറി .പി ടി എ പ്രസിഡണ്ട് കെ എസ് സന്തോഷ് കുമാര്‍ പ്രധാനാധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ മാതൃസംഗമം പ്രസിഡണ്ട് സന്ധ്യ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.