കൊടകര: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജന. സെക്രട്ടറി എന്‍. ആര്‍. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു. മുതിര്‍ന്ന വ്യാപാരികളെ കൊടകര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബാബു ആദരിച്ചു. കൊടകര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മീന കുമാരി സാനിറ്റേഷന്‍ വിശദീകരണം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് ജോയി മൂത്തേടന്‍, വി. വിഷ്ണുദാസ്, സി. പി. ഫ്രാന്‍സീസ്, പി. റ്റി. സൈമണ്‍,ബാബു ജോര്‍ജ്ജ്, സി. കെ. ഷാജു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി വി. വിഷ്ണുദാസ് (പ്രസിഡന്റ് ), സി. പി. ഫ്രാന്‍സീസ്(ജന. സെക്രട്ടറി) പി. ടി. സൈമണ്‍ (ട്രഷറര്‍), ബാബു ജോര്‍ജ്ജ് ( വൈസ് പ്രസിഡന്റ്), കെ. എം. രാമചന്ദ്രന്‍, (ജോ. സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.