മറ്റത്തൂര്‍ : മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്‌കൂളിലെ വായനപക്ഷാചരണത്തിന് തുടക്കം കുറിച്ചു . വായനാദിനം പ്രശസ്ത നാടകകൃത്തും കഥാകൃത്തും ബാലചലച്ചിത്ര സംവിധായകനുമായ ഡോ. എം . എന്‍ . വിനയകുമാര്‍ ഉദ്ഘാടനം ചെയ്തു .
ഹെഡ്മിസ്ട്രസ്സ് എം മഞ്ജുള അധ്യക്ഷയായിരുന്നു . സ്റ്റാഫ് സെക്രട്ടറി ജയ്‌മോന്‍ ജോസഫ് , പ്രവീണ്‍ എം കുമാര്‍ , കെ .വി വിന്‍സി , വി .എസ് .സീമ , ബേസില്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു .