കൊടകര : ഗവ. നാഷ്ണല്‍ ബോയ്സ് സ്കൂളില്‍ എന്‍.സി.സി. സ്കൗട്ട്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി. പി.ടി.എ. പ്രസിഡന്റ് ബിനു ജി. നായര്‍ അദ്ധ്യക്ഷത വഹിച്ചു.
കൊടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. സുമേഷ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ക്ലബ് കണ്‍വീനര്‍ ടി.കെ. ഷൈജു, സീനിയര്‍ അദ്ധ്യാപിക മായാദേവി, സ്റ്റാഫ് സെക്രട്ടറി പി.യു. സന്ധ്യ, തിലകന് വട്ടേക്കാട്, രമ്യ സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.