Breaking News

സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷിക സമ്മേളനം നടത്തി

സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 10 -ാം വാര്‍ഷിക സമ്മേളനം ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് സി.കെ. ജാനു ഉദ്ഘാടനം ചെയ്യുന്നു.സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 10 -ാം വാര്‍ഷിക സമ്മേളനം ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് സി.കെ. ജാനു ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ 10 -ാം വാര്‍ഷിക സമ്മേളനം ആദിവാസി ഗോത്രമഹാസഭ പ്രസിഡന്റ് സി.കെ. ജാനു ഉദ്ഘാടനം ചെയ്തു. എസ്.സി/എസ്.ടി ഉദ്യോഗസ്ഥസംഘടനകളും മറ്റ് അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ നല്‍കണമെന്നും, സമീപഭാവിയില്‍ എസ്.സി/എസ്.ടി, ഒ.ബി.സി മൈനോരിറ്റീസ് വിഭാഗങ്ങള്‍ യോജിച്ച് സാമൂഹ്യസാമ്പത്തിക ശക്തിയായി വളരണമെന്നും എസ്.സി/എസ്.ടി സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് ഭൂമിയാണ് അനിവാര്യമെന്നും എസ്.സി/എസ്.ടി. വിഭാഗങ്ങളുടെ അവകാശങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ നമ്മള്‍ സംഘടിത ശക്തിയായി മാറണമെന്നും, സാക്‌സിന്റെ (സാധുജന സേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി) ഇന്‍കം ടാക്‌സ് സെക്ഷന്‍ 80 ജി ഉദ്യോഗസ്ഥ സമൂഹം പ്രയോജനപ്പെടുത്തണമെന്നും ദാരിദ്ര്യവും പട്ടിണിയും ഉന്മൂലനം ചെയ്യുന്നതിന് ഈ വിഭാഗങ്ങള്‍ക്ക് ഭൂമിയും, വീടും, തൊഴിലവസരങ്ങളും സാമ്പത്തികമായ സഹായങ്ങളും ലഭ്യമാക്കി കിട്ടണമെന്നും അക്കാര്യങ്ങള്‍ക്കുവേണ്ടി ട്രസ്റ്റ് മുന്‍കൈയ്യെടുക്കണമെന്നും ജാനു ആവശ്യപ്പെട്ടു. കെ.പി.എം.എസ്. അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.വി.ബാബു യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ മാനസിക പരിവര്‍ത്തനത്തിന് അംബേദ്ക്കറുടെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് അഭിപ്രായപ്പെട്ടു. ഇന്ന് ജീവിച്ചിരിപ്പുള്ള ഏക ആദിവാസി രാജാവ് രാമന്‍ രാജ മന്നന്‍ പതാക വന്ദനവും മുഖ്യപ്രഭാഷണവും നടത്തുകയും എസ്.സി/എസ്.ടി. വിഭാഗത്തിന്റെ ഒന്നിപ്പിന്റെ സമയമാണെന്നും ഇത്തരത്തിലുള്ള കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രൊഫ. പി.സി. രാജേന്ദ്രന്‍ പ്രൊജക്ട് അവതരണവും കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും, കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ടീച്ചര്‍ പഠനോപകരണ വിതരണവും, സൊസൈറ്റിയുടെ 80ജി ഇന്‍കം ടാക്‌സ് പരിരക്ഷ സംബന്ധിച്ച വിശദീകരണം ഐ.ആര്‍.എസ്. റിട്ടയേര്‍ഡ് പി.എ. മുരളീധരനും, സഹായധനവിതരണം വൈസ് പ്രസിഡന്റ് പി.എ. നാരായണനും നടത്തി. ബാലകൃഷ്ണന്‍ തൃപ്പണത്ത് അദ്ധ്യക്ഷത വഹിച്ചു. നന്ദന്‍ കണ്ണാട്ടുപറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജു കിഴക്കൂടന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് നടത്തി. കൊടകര ശ്രീനാരായണ ട്രസ്റ്റ് ചെയര്‍മാന്‍ പി.എ. രാജന്‍ബാബു, കെ.പി.എസ്. സംസ്ഥാന പ്രസിഡന്റ് കെ.എ. കുട്ടന്‍, സൊസൈറ്റി ഡയറക്ടര്‍ എം.ഒ. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, സെക്രട്ടറി പി.ടി. രാമകൃഷ്ണന്‍,  ജോയിന്റ് സെക്രട്ടറി ടി.എ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.  കെ.എന്‍. കുട്ടി ആനന്ദപുരം (നാടന്‍കല), അഭിനവ് രാധാകൃഷ്ണന്‍ (നാടന്‍പാട്ട്), രഞ്ജിത്ത് ശിവ (തിരക്കഥാകൃത്ത്), ടി.വി. ശശി ആനന്ദപുരം (സാഹിത്യം), വാസുദേവന്‍ ചേര്‍പ്പ് (മിനിക്കഥ), പി. നാരായണന്‍ (സാമൂഹ്യസേവനം) ശാന്തി ചേര്‍പ്പ് (കവിത) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 150 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!