Breaking News

എം.കെ.ജോര്‍ജിന് കൊടകരയില്‍ സ്വീകരണം നല്‍കി.

കൊടകര: ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്ന ഒല്ലൂക്കര സബ് രജിസ്ട്രാറും നാടക നടനുമായ എം.കെ.ജോര്‍ജിന് കൊടകരയില്‍ സ്വീകരണം നല്‍കി. കൊടകര ഗാന്ധിനഗര്‍ ഏകലവ്യ കലാകായികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ് ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ.ജോര്‍ജിനെ പൊന്നാട അണിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ, മെമ്പര്‍ മിനി ദാസന്‍ , ടി.ജി.അജോ, കെ.സി.ജെയിംസ്, പ്രദീപ് കല്ലിങ്ങപ്പുറം എന്നിവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!